Devkund Falls is located near Bheera in the Raigad district. This place is popular for a day trip … Devkund Waterfalls
Devkund Falls is located in Bheera Patnas and has become a very busy and dangerous place after the videos of Devkund Falls went viral on social media. Many lives have been lost when people try to visit this place on their own.
It is the confluence of three waterfalls and is known as the source of the Kundalika River. A three-hour drive from the base village through the dam backwaters and the forest will take you to Devkund. The main attraction of the trek is the journey through some semi-arid forests. The river flows beautifully and sometimes the animals cross the road on the way. It is best to have a guide during the trek as it is surrounded by dense forest. Devkund Waterfalls
Distance from Pune: 110 km
from Mumbai: 170 km
from Lonavala: 52 km
Malayalam Translation
ദേവ്കുണ്ട് വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത് റായ്ഗഡ് ജില്ലയിലെ ഭീരയ്ക്ക് സമീപമാണ് .പാറക്കെട്ടുകളിൽ ധാരാളം വെള്ളം ഒഴുകുന്ന ഒരു ‘വെള്ളച്ചാട്ടം’ എന്ന് ഈ പേരുകൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു ദിവസത്തെ വിനോദങ്ങൾക്കു ഇവിടം ജനപ്രശസ്തിയേറിയ സ്ഥലമാണ്… Devkund Waterfalls
ദേവ്കുണ്ട് വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത് ഭീര പട്നസിലാണ്, സോഷ്യൽ മീഡിയയിൽ ദേവ്കുണ്ട് വെള്ളച്ചാട്ടത്തിന്റെ വിഡിയോകൾ വൈറലായതിനുശേഷം വളരെ തിരക്കേറിയതും അപകടകരവുമായ സ്ഥലമായി മാറി. ആളുകൾ സ്വന്തമായി ഈ സ്ഥലം സന്ദർശിക്കാൻ ശ്രമിക്കുമ്പോൾ നിരവധി ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്.
മൂന്ന് വെള്ളച്ചാട്ടങ്ങളുടെ സംഗമസ്ഥാനമായ ഇത് കുണ്ഡലിക നദിയുടെ ഉത്ഭവമായി അറിയപ്പെടുന്നു. ബേസ് ഗ്രാമത്തിൽ നിന്ന് ഡാം ബാക്ക് വാട്ടറിലൂടെയും വനത്തിലൂടെയും മൂന്ന് മണിക്കൂർ യാത്ര ചെയ്താൽ ‘ദേവ്കുണ്ട്’ എന്നറിയപ്പെടുന്ന ഈ സ്ഥലത്ത് യാത്രാപ്രേമികൾക്കു സുഖകരമായി എത്തിച്ചേരാം. ട്രെക്കിംഗിന്റെ പ്രധാന ആകർഷണമായി ചില അർദ്ധ വരണ്ട വനങ്ങളിലൂടെ യാത്ര കടന്നുപോകുന്നു. നദി സുന്ദരമായി ഒഴുകുന്നതും ചിലപ്പോൾ പോകുന്ന വഴിയിലൂടെ മൃഗങ്ങൾ റോഡ് മുറിച്ചു കടക്കുന്നതും കാണേണ്ടത് തന്നെയാണ്. ചുറ്റും ഇടതൂർന്ന വനമുള്ളതിനാൽ ട്രെക്കിംഗിനിടെ ഒരു ഗൈഡ് കൂടെ ഉള്ളത് വളരെ നല്ലതായിരിക്കും. Devkund Waterfalls
Distance from Pune : 110 km
from Mumbai : 170 km
from Lonavala : 52 km