Located at a distance of about 20 km from Kalpetta. From Chundal on the Meppadi – Chooralmala – Soochippara route, cross the small bridge after the ‘Kalladi’ makham and take the narrow narrow narrow tar road to the right. Half the distance is a concrete path. Roads that can only be used by bikes or four-wheel drive vehicles. Dense forest on both sides.
Occasional small waterfalls and streams, the sounds of birds and animals of any species. A giant waterfall on the way. A large rock on top. The views from there are indescribable ..
Visitors to Wayanad should definitely come here. If possible, spend the whole day here. 900 Kandi does not say that this is heaven on earth. But let me tell you something. If there is a ‘heavenly feeling’ it is available here. So beautiful
Malayalam Translation
കൽപ്പറ്റയിൽ നിന്ന് ഏകദേശം ഇരുപത് കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു. ചുണ്ടലിൽ നിന്ന് മേപ്പാടി – ചൂരൽമല – സൂചിപ്പാറ റൂട്ടിൽ ‘കള്ളാടി’ മഖാം കഴിഞ്ഞ് കിട്ടുന്ന ചെറിയ പാലം കടന്ന് വലത്തോട്ടുള്ള കുത്തനെയുള്ള വീതി കുറഞ്ഞ ടാർ റോഡ്. പകുതി ദൂരം പിന്നിട്ടാൽ കോൺക്രീറ്റ് കൊണ്ടുള്ള പാതയാണ്. ബൈക്കിനോ അല്ലെങ്കിൽ ഫോർവീൽ ഡ്രൈവ് വാഹനങ്ങൾക്കോ മാത്രം പോവാൻ പറ്റുന്ന വഴികൾ. ഇരുവശങ്ങളിലും ഇടതൂർന്ന സുന്ദരവനം. 900കണ്ടി
ഇടയ്ക്ക് ചെറിയ വെള്ളച്ചാട്ടവും അരുവികളും, ഏതൊക്കെയോ ഇനം പക്ഷികളുടെയും മൃഗങ്ങളുടെയുമൊക്കെ ശബ്ദങ്ങൾ. മുന്നോട്ട് പോകുമ്പോൾ ഒരു കിടിലൻ വെള്ളച്ചാട്ടം. മുകളിൽ വലിയൊരു പാറ. അവിടെ നിന്നുള്ള കാഴ്ചകൾ വിവരണാധീതം..
വയനാട് സന്ദർശിക്കുന്നവർ തീർച്ചയായും ഇവിടെ വരണം. കഴിയുന്നതും ഒരു പകൽ മുഴുവനായി ഇവിടെ ചിലവഴിക്കണം. 900കണ്ടി…ഇത് ഭൂമിയിലെ സ്വർഗ്ഗമാണ് എന്ന് പറയുന്നില്ല. എന്നാലൊന്ന് പറയാം. ‘സ്വർഗീയാനുഭൂതി’ എന്നൊന്നുണ്ടെങ്കിൽ അതിവിടെ ലഭിക്കും. അത്ര മനോഹരം… 🚷🚷🚷🚷(ഇപ്പോൾ ഇവിടേക്ക് പ്രവേശനം വിലക്കിയിരിക്കുന്നു എന്നറിഞ്ഞു, ബന്ധപ്പെട്ടവരിൽ നിന്നുള്ള പെർമിഷനോടെ പ്രവേശനം ഉണ്ടെന്നും. വിശദവിവരങ്ങൾക്ക് അന്വേഷിക്കേണ്ടിയിരിക്കുന്നു) 900കണ്ടി